Thursday, June 16, 2011

പരമപദം


അതൊരു നല്ല വൈകുന്നേരമായിരുന്നു.എനിക്കേറ്റവും പ്രിയപ്പെട്ട കവിയോടൊത്ത്  കോഫി ടെബിളിന്റെ ഇരു വശങ്ങളിലുമായിരുന്നു, ആകാശത്തിനു  കീഴിലുള്ള എന്തിനെയും സംഭാഷണ വിഷയമാക്കിയ ഒരു സായാഹ്നം. സ്വീകരിക്കാത്ത അവാര്‍ഡുകളെക്കുറിച്ചും  അങ്ങേയറ്റം നിസ്സംഗതയോടെ സ്വീകരിക്കുന്ന വിമര്‍ശനങ്ങളെയും കുറിച്ചായി എന്റെ ആശ്ചര്യം..    

അതിന്‌ മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു..."ഭൗതികമായ യാതൊന്നിനും ഇപ്പോഴെന്നെ സ്വാധീനിക്കാനാവില്ല. ഒരാവശ്യങ്ങളും ഇപ്പോഴെന്നെ അലട്ടുന്നുമില്ല. വിശപ്പ്‌,ദാഹം,രതി ഇങ്ങനെയുള്ള അടിസ്ഥാന ചോദനകളല്ലാതെ  ഒന്നുമെനിക്കനുഭവപ്പെടുന്നില്ല,ഇവയൊഴിച്ചു  നിര്‍ത്തിയാല്‍  ഒരു ജഡം പോലെ സ്വസ്ഥനാണ് ഞാന്‍.മറ്റുള്ളവരുടെ വികാരങ്ങളെയും അതേ  നിസ്സംഗതയോടെ നോക്കിക്കാണുവാന്‍ എനിക്കിന്ന്  കഴിയുന്നു "
എന്നെ വല്ലാതെ  അത്ഭുതപ്പെടുത്തിയ ഒരു പ്രസ്ഥാവനയായിരുന്നു അത്.ഏതു വിമര്‍ശനങ്ങളെയും ഒരു ചിരിയോടെ നേരിടുക എന്നത്  അധികം പ്രയാസമുള്ള കാര്യമല്ല എനിക്ക്. എന്നാല്‍ മറ്റു വികാരങ്ങള്‍, പ്രത്യേകിച്ചും  വിഷാദം, ഏറ്റവും എളുപ്പത്തില്‍ എന്നെ  കീഴടക്കാറുണ്ട് . അത് എന്റേതു  തന്നെ ആവണമെന്ന് പോലും എനിക്കൊരു നിര്‍ബന്ധവുമില്ല. ഒരു നല്ല മെലഡി,അല്ലെങ്കില്‍ ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍...ആരുടെയെങ്കിലുമൊക്കെ സങ്കടങ്ങള്‍... എന്റെ കണ്ണ് നിറയാന്‍ ഇത്ര തന്നെ ധാരാളം..

എന്നാവും  ഞാനാ തലത്തിലെയ്കെത്തുക?അല്ലെങ്കില്‍ എന്നെങ്കിലും ഞാനവിടെയെത്തുമോ?? അസാധ്യമെന്നു എനിക്ക് തന്നെ തോന്നുന്നുണ്ടെങ്കിലും എന്നെ വല്ലാതെ കൊതിപ്പിക്കുന്നു അത്......ഒരു ജഡത്തെ പോലെ സ്വസ്ഥയാവാന്‍ എനിക്ക്  ഒരു പക്ഷേ ജഡമാവുക തന്നെ വേണമായിരിക്കും...:(

1 comment:

  1. സങ്കടത്തെ ചുരുട്ടിക്കൂട്ടി തോട്ടിലെറിയുക. എന്നിട്ടും സങ്കടം കൊക്കൊക്കോളയുടെ ഗ്യാസു പോലെ പതഞ്ഞു വരുന്നുണ്ടെങ്കിൽ പിന്നൊട്ടും അമാന്തിക്കേണ്ട. നേരെ പോയി സലിം കുമാറിന്റെ സിനിമ കാണുക. അത് ആദാമിന്റെ മകൻ അബുവല്ല. ആദാമിന്റെ മകൻഷിബു കാണുക. മുറ്റ് കോമഡിയാ.. അതു കണ്ടാൽ നിങ്ങൾ ചിരിച്ച് ചിരിച്ച് ചാവും. പിന്നെ സങ്കടമേ വരില്ല. ഞാൻ ഇന്നാള് അങ്ങനെയായിരുന്നു...

    ReplyDelete