Thursday, January 11, 2018

അതേ ഞാന്‍ തന്നെ.. :)

ഒന്നോര്‍ത്താല്‍ രസമാണ് കാര്യങ്ങള്‍ .. :)

ജീവിതത്തില്‍ പലപ്പോഴും നമ്മുടെ ഇഷ്ടത്തിന് വിപരീതമായായിരിക്കും കാര്യങ്ങള്‍ സംഭവിക്കുക.. നമ്മുടെ സ്വപ്‌നങ്ങള്‍, അതിനായുള്ള പ്രയത്നങ്ങള്‍ ഒക്കെ ദൂരെ മാറി നിന്ന് കളിയാക്കി ചിരിക്കും ഒടുക്കം.. ചക്കെന്നും ചുക്കെന്നുമുള്ള വ്യത്യാസത്തോളം ഉണ്ടായിരിക്കും സംഗതികളുടെ കിടപ്പ് അപ്പോഴേയ്ക്കും..

പ്രണയത്തിന്‍റെ / ജീവിതത്തിന്‍റെ കാര്യം തന്നെയാണ്..

എത്രവട്ടം തമ്മില്‍ വേണ്ടെന്നു വെച്ചിട്ടുണ്ട് എന്ന് എനിക്കോ നിനക്കോ എണ്ണമുണ്ടാകുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്‌. ഏറ്റവുമെളുപ്പത്തില്‍ നമ്മള്‍ സ്വീകരിച്ച വഴിയും അതുതന്നെ ആയിരുന്നു. വേണ്ടെന്നു വെയ്ക്കാനാവില്ലെന്ന് അത്രമേല്‍ തീര്‍ച്ചയുള്ളപ്പോഴും അങ്ങനെയല്ലെന്ന് ഭാവിച്ചുള്ള തിരിഞ്ഞു നടത്തം. എതിര്‍ദിശയില്‍ ആരംഭിച്ചിരുന്ന യാത്രയെപ്പോഴും നിന്നിലൊടുങ്ങുന്നതെങ്ങനെ എന്നതിശയപ്പെടാനേ അവസരമുണ്ടായിരുന്നുള്ളൂ.. കുതറലുകളായിരുന്നു, സമരങ്ങളായിരുന്നു.. തോറ്റ് പോകുമെന്നുറപ്പുള്ള / അങ്ങനെ തന്നെയാവണെ എന്നാഗ്രഹിച്ചുള്ള ജീവനശ്രമങ്ങള്‍..

ഇതിപ്പോള്‍ അവസാന സ്റ്റോപ്പിലാണ്.. :)

ഇനിയോടാന്‍ വയ്യെന്ന വണ്ണം തളര്‍ന്നു പോയിരിക്കുന്നു.. അല്ലെങ്കില്‍ എന്നോ കണ്ടുതുടങ്ങിയ പഴയ സ്വപ്നങ്ങളെ നിറം കലര്‍ത്തി വരയ്ക്കാനുള്ള അവസാന ക്യാന്‍വാസില്‍ കൈ വെച്ചിരിക്കുന്നു..

ഇനിയത് മടക്കി വെയ്ക്കാന്‍ പറയരുത്... ജീവിതമാണ്.. മായ്ച്ചു വരയ്ക്കാന്‍ ഇടമില്ലിനി .. :)

2 comments:

  1. എന്നോ കണ്ടുതുടങ്ങിയ പഴയ സ്വപ്നങ്ങളെ നിറം കലര്‍ത്തി വരയ്ക്കാനുള്ള അവസാന ക്യാന്‍വാസ .. bloggukalum agineyokke yayirunnu pakshe epoll arum thalparyam kanikunillaa

    ReplyDelete