Monday, January 14, 2013

പ്ലീസ് അപ്ഡേറ്റ് യുവര്‍ സോഫ്റ്റ്‌വെയര്‍ :P


സത്യം പറഞ്ഞാല്‍ ഈ ദൈവമെന്നു വിളിക്കപ്പെടുന്നയാള്‍ തന്‍റെ സൃഷ്ടിയുടെ , അതിന്‍റെ പരിപാലനത്തിന്റെ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യേണ്ട കാലം വല്ലാതെ അതിക്രമിച്ചിട്ടില്ലേ ?? ഒരു മത്സരം തന്‍റെ മേഖലയില്‍ അദ്ദേഹത്തിന് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല എന്നത് ശരി തന്നെയെങ്കിലും ആഫ്റ്റര്‍ സര്‍വീസിങ്ങിന്റെ കാര്യത്തില്‍ അദ്ദേഹം വളരെ മോശമാണ് എന്ന് തന്നെ പറയാതെ വയ്യ.

എഫ് ബിയിലെ/ഗൂഗിള്‍ പ്ലസിലെ കാര്യം തന്നെയെടുക്കുക,വല്ലാതെ മടുക്കുമ്പോള്‍ അക്കൗണ്ട്‌ ഡീ ആക്ടിവേറ്റ് ചെയ്തു വെയ്ക്കാന്‍ കഴിയും ഏതൊരു പ്രൊഫൈലിനും . ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചു വരണം എന്നൊരു ചെറിയ നിബന്ധന (എഫ് ബിയിലാണെങ്കില്‍ ) മാത്രം. അഥവാ വന്നില്ലെങ്കിലോ?? പിന്നീടൊരു പുതിയ ജന്മത്തിന് പോലും അവസരമൊരുക്കുന്നുണ്ട്. പഴയ ജന്മത്തില്‍ മറ്റു പ്രൊഫൈലുകളില്‍ നമ്മള്‍ ഉണ്ടാക്കിയ സ്വാധീനങ്ങളുടെ പാടുകള്‍ ഒന്നും തന്നെ പുതിയ ജന്‍മത്തില്‍ ശേഷിക്കുന്നത് പോലുമില്ല. എത്ര മനോഹരം...!!

ഒരേ പേരുകളിലോ ഒരേ ഞാന്‍ തന്നെ പല പേരുകളിലോ അവതരിക്കാന്‍ ചില ഇ മെയില്‍ ഐഡികള്‍ മാത്രം മതിയെന്ന ഓപ്ഷന്‍ ഒക്കെ എന്നാവും ഈ ജീവിതത്തില്‍ അനുവദിക്കുക? 

(അപ്പോള്‍ എനിക്ക് രണ്ടു ഞാനാവണം. മറ്റുള്ളവരുടെ മുന്‍പില്‍ വേഷം കേട്ടാനൊരു ഡമ്മി ഞാന്‍ വേണം..ശരിക്കുള്ള എന്നെ നീ മാത്രം അറിയണം..)

ഒരു സൈബര്‍ നെറ്റ്‌വര്‍ക്ക് പ്രൊഫൈല്‍ തല്‍ക്കാലം ഡീആക്റ്റിവെറ്റ് ചെയ്യുമ്പോലെ,
സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ വീണ്ടും ആക്റ്റീവ് ആകും പോലെ,
എന്ത് കൊണ്ട് മനുഷ്യ ജീവിതം റീഡിസൈന്‍ ചെയ്യുന്നില്ലാ ദൈവമെന്നു പേരുള്ളയാളേ ??

മെയില്‍ ബോക്സിലെ കുറിപ്പുകള്‍ മായ്ച്ചു കളയുംപോലെ 
ഓര്‍മ്മകളെയും ഡിലീറ്റ് ചെയ്തു തന്നു കൂടെ???

7 comments:

  1. വളരെ വളരെ അത്യാവശ്യമാണ്...:D

    ReplyDelete
  2. Oru janmam kondu thanne pala janmamaay jeevikkuka..

    Naam arinjum ariyaatheyum thudarunna janma veshangaliludee....


    Good idea..

    ReplyDelete
  3. ഏതു ഓര്‍മ്മകള്‍ ആണ് ഡിലീറ്റ് ചെയ്യേണ്ടത് കുട്ടീ? എഴുതിയത് നന്നായിട്ടുണ്ട്

    ReplyDelete
  4. ദൈവത്തിന് വയ്യെങ്കില്‍ വേണ്ട, ആ സോഴ്സ്കോഡ് ഫ്രീ സോഫ്റ്റ് വെയര്‍ ലൈസന്‍സില്‍ റിലീസ് ചെയ്യുകയെങ്കിലും ചെയ്യ്. കഴിവുള്ള പിള്ളേര് വേറെ ഉണ്ട്.

    ReplyDelete
  5. എന്റെ ഓർമ്മകളാണ് എന്റെ സ്വത്ത്. സ്വത്വവും.

    ReplyDelete
  6. ആരാ കുഞ്ഞേ പണിതന്നത്???
    ഓര്‍മ്മകളില്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ എന്ത് അര്ഥം?? ദൈവം വല്യവനാ... പുള്ളിക്കാന്റെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യേണ്ട ഒരാവശ്യവും ഇല്ല... "ചില" ബഗ്ഗുകള്‍ അങ്ങ് തട്ടിയാല്‍ മതി(ഞാന്‍ ഈ പരിസരത്തേ ഇല്ല... ഓടി) അതിന്റെ ഒരു കോപ്പിയെങ്കിലും കിട്ടിയിരുന്നെങ്കില്‍... ശോ!!! ഒര്‍ത്തിട്ട് തന്നെ കുളിര് കോരുന്നു...

    ReplyDelete