Saturday, January 21, 2012

സ്നേഹമാണഖില സാരം...

ചെറിയ കുട്ടിയായിരിക്കുമ്പോഴാണ്, മുറ്റത്ത്‌ കൂട്ടുകാരോടൊപ്പം ഉള്ള കളിയ്ക്കിടയില്‍ നിന്നും ഓടി മുറിയില്‍ ചെന്നപ്പോള്‍ കണ്ടത് എന്തോ പറഞ്ഞു ചിരിച്ചും കൊണ്ട് അച്ഛന്‍ അമ്മയുടെ കവിളില്‍ കൊടുക്കുന്ന ഒരുമ്മ...:)

(മുന്‍പും ഇവര്‍ തമ്മിലുള്ള ശൃംഗാരമൊക്കെ കണ്‍കോണിലൂടെ വീക്ഷിച്ചു വിടാറുണ്ട് എങ്കിലും നേരിട്ടൊരു കാഴ്ച ആദ്യമായായിരുന്നു)

അച്ഛന്‍റെയും അമ്മയുടെയും റൊമാന്റിക്‌ നിമിഷങ്ങള്‍ക്ക് അറിയാതെ സാക്ഷിയായല്ലോ എന്ന ചമ്മല്‍ .... എന്‍റെ ചമ്മല്‍ അവരറിഞ്ഞാല്‍ കേള്‍ക്കേണ്ടി വരുന്ന അച്ഛന്‍റെ പരിഹാസം... :(

ആലോചിച്ചപ്പോള്‍ ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന അടവ് തന്നെയാണ് എന്‍റെ ചെറിയ ബുദ്ധിയിലുദിച്ചത്.....:)

"അയ്യേ...എന്നാലും അച്ഛാ...ഞാന്‍ കണ്ടല്ലോ..." എന്ന ഒരു വിജയചിരിയുമായി നിന്ന എന്നെ "ഓ...പിന്നെ,നീ ഒന്ന് പോടീ... ഞാന്‍ എന്‍റെ ഭാര്യയെ അല്ലേ ഉമ്മ വെച്ചത് " എന്ന് നിസ്സാരയാക്കി അച്ഛന്‍ ....:(

ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മിക്കേണ്ട ചില കാര്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണ് പുള്ളിക്കാരന്‍ പകര്‍ന്നു തരാറുള്ളത് .. അന്നും പതിവു തെറ്റിയില്ല.

"ഒരാളോട് സ്നേഹം തോന്നുന്നതോ അത് പ്രകടിപ്പിക്കുന്നതോ ഒന്നും ഒരു മോശം കാര്യമല്ല. അതിന്‍റെ പേരില്‍ ആരെങ്കിലും അപമാനിച്ചാല്‍ അതൊരപമാനമായി കാണുകയും വേണ്ട. അതേ സമയം , ആരെയെങ്കിലും വെറുക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നത് പോലെ ചീത്തയായ വേറൊരു കാര്യവുമില്ല. "

പിന്നെയും കുറേ പറഞ്ഞു അച്ഛന്‍ .....

ഇപ്പോഴും ഓര്‍മ്മയില്‍ നന്നായി തെളിഞ്ഞു നില്‍ക്കുന്നു...

ബന്ധങ്ങള്‍ ഈഗോയില്ലാതെ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ എന്നും അച്ഛന്‍റെ ഈ വാക്കുകള്‍ പ്രേരണയായിട്ടുണ്ട്. സ്നേഹമുണ്ടായി പോയതിന്‍റെ പേരില്‍ പല വട്ടം പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നപ്പോഴും തല കുനിയാതിരിക്കാന്‍ എന്നെ സഹായിച്ചതും മറ്റൊന്നല്ല.. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കുരിശു മരണങ്ങളില്‍ എന്നും എന്‍റെ തുണയായി കൂടെയുള്ളതും ഈ വിലയേറിയ വാക്കുകള്‍ മാത്രം...

12 comments:

 1. എത്ര പറഞ്ഞാലും നിനക്കൊരുളുപ്പുമില്ലല്ലോ എന്ന് പരിഹസിക്കുന്ന ആ ഒരേയൊരാള്‍ക്ക് ....:(

  ReplyDelete
 2. നമ്മള്‍ പലപ്പോഴും കണ്ട കാര്യം ആണ് എങ്കിലും ഇതിനു ഇത് പോലെ ഒരു വശമുണ്ടെന്ന് ഒരു പുതിയ അറിവാണ്
  പലപോഴും പരിഹാസവും അപമാനവും സഹിക്കാന്‍ കഴില്ല എന്ന് തോനുന്നത് കൊണ്ടാണ് അല്ലെ പല പ്രണയങ്ങളും തുറന്നു പറയതിരിക്കുന്നതും അത് പോലെ
  പ്രണയത്തെ മറ്റുള്ളവരില്‍ നിന്ന് മാര്‍ച്ച് വെക്കുന്നതും എന്ന് തോന്നുന്നു

  ReplyDelete
  Replies
  1. അതേ ഡ്രീംസ്‌ .... വെറും ഈഗോ,അല്ലാതെന്താ??

   Delete
 3. സ്നേഹം പ്രകടിപ്പിക്ക തന്നെ വേണം. അച്ഛന്റെ വാക്കുകള്‍ മറക്കാതിരിക്കുക..
  "പ്രകടമാവാത്ത സ്നേഹം നിരര്തകമാണ്,
  പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും"
  -മാധവിക്കുട്ടി

  ReplyDelete
  Replies
  1. ഞാനൊരിക്കലും സ്നേഹം കൊടുക്കുന്നതില്‍ പിശുക്കു കാട്ടാറേയില്ല അവന്തിക:)

   Delete
 4. Replies
  1. ജയേച്ചീ....(സ്നേഹജ്വാല???)

   Delete
 5. യാദൃശ്ചികമായി കണ്ടു..ഈ പോസ്റ്റ്‌ ഇഷ്ടായി..ആത്മാര്‍ഥത ഉള്ള വരികള്‍

  ReplyDelete
 6. സ്നേഹം പലപ്പോഴും സ്വാര്‍ഥതയുടെ പര്യായമായി മാറാറുണ്ട് ..അതുകൊണ്ടുതന്നെ സ്നേഹത്തിനു പല നിര്‍വചനങ്ങളും ഉണ്ടാകുന്നത് ... അത് കാമുകനായാലും ഭര്‍ത്താവായാലും

  ReplyDelete