Tuesday, October 11, 2011

വെറുതേ ഒരു സ്വകാര്യം

ഗൗരി,ഒരു വര്‍ഷമായില്ലേ തമ്മില്‍ കണ്ടിട്ട്?

അതേല്ലോ മാഷേ, എന്തൊക്കെയാ വിശേഷങ്ങള്‍?

സുഖമായി പോകുന്നു.അല്ല,നീ എന്നാ കല്യാണം കഴിക്കുക?

ങേ??എന്തോന്ന്?എന്നെ കെട്ടിച്ചു വിടാന്‍ നിനക്കെന്താ തിരക്ക്?

ഒന്നുമില്ലേ,കെട്ടാത്ത പെങ്കൊച്ചുങ്ങളോട് ചോദിക്കുന്ന ഒരു സ്ഥിരം കുശലം.അതന്നെ..

ശരി,അപ്പോള്‍ നിന്റെ കാര്യം എന്തായി?ആരെങ്കിലും മനസ്സില്‍ പിടിച്ചൊ?

മ്.അതില്‍ കാര്യമൊന്നുമില്ല.ഞാനൊരുത്തിയെ ഇഷ്ടമാണെന്ന് പറഞ്ഞു.പക്ഷേ എനിക്കും മുന്‍പേ എന്റെ കൂട്ടുകാരന്‍ പ്രോപോസ് ചെയ്തു കളഞ്ഞു. അവനും ഡൈവോഴ്സ് കിട്ടി ഫ്രീ ആയി നില്‍ക്കുന്നു. അവര്‍ രണ്ടു പേരും ഒരേ തൂവല്‍പ്പക്ഷികള്‍ ആയത്‌ കൊണ്ട്....

ങേ?ഡൈവോഴ്സ്?അപ്പോള്‍ അവളും?

അതേ.അതിനെന്താ?അങ്ങനെയൊരു കുട്ടിയെ കല്യാണം കഴിക്കാനാ എനിക്കിഷ്ടം. കാരണം പലപ്പോഴും അവരുടെ കുഴപ്പം കൊണ്ടൊന്നുമാവില്ല അങ്ങനെ സംഭവിക്കുന്നത്‌. നീ കണ്ടിട്ടില്ലേ തന്റെതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ എന്നൊക്കെയുള്ള പരസ്യങ്ങള്‍?

മ്..............
.........................................................................................................................................................................................................................................................................................................................................................................................................................................................
അല്ല,ആരൊക്കെയാ ഈ വര്‍ഷത്തെ സത്സംഗിനു പാടുന്നത്?

ഋഷി നിത്യ പ്രജ്ഞ,ശ്രീനിവാസ്,ശാലിനി ശ്രീനിവാസ് എല്ലാവരുമുണ്ട്‌.

ഗായത്രി ചേച്ചി വന്നില്ലേ?

ഇല്ലയില്ല.സത്യത്തില്‍ ഞാനുമവരെ അന്വേഷിച്ചിരുന്നു

ഡാ..ഡാ...അവരെന്റെ നാട്ടുകാരിയാണ് ട്ടോ....

മ്..അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ അവരും ഡൈവോഴ്സ് ചെയ്തു ന്ന് കേട്ടു. ശരിയാണോ?

അതേ..അതു കൊണ്ടാണോ നീ അവരെ പ്രത്യേകം അന്വേഷിച്ചത്?

ഹ ഹ ഹ.....അതും ഒരു കാരണം തന്നെ..

പക്ഷേ,അവര്‍ക്ക് നിന്നെക്കാള്‍ പ്രായം കാണുമല്ലോ?

ഓ..അതിനിപ്പോള്‍ എന്താ?ഗൗരി,വിവാഹ മോചനം നേടിയ,പ്രായമുള്ള സ്ത്രീകള്‍ക്ക് പിന്നീട് ഒരു നല്ല ജീവിതത്തിനുള്ള ചാന്‍സ് വളരെ കുറവായിരിക്കും ന്നാ കേട്ടത്.എനിക്ക് അങ്ങനെയുള്ള ഒരാള്‍ക്കൊരു ജീവിതം കൊടുക്കണം. ഒരു പാട് സന്തോഷിപ്പിക്കണം. വെറും വാചകമൊന്നുമല്ലഡേയ് .... ഞാന്‍ സീരിയസ്സാ...

(എന്റെ കൂട്ടുകാരന്‍ മുംബൈക്കാരന്‍ പങ്കജും ഞാനും തമ്മിലുള്ള ഒരു കുശലം.പങ്കജിന്റെ മനസ്സിലെ നന്മ ഓര്‍ത്തപ്പോള്‍ എഴുതിയെന്നു മാത്രം.ഏതു കാലത്തും നന്മയുള്ളവര്‍ അവശേഷിക്കും എന്ന ഒരു സമാധാന ചിന്ത പങ്കിടല്‍ )

7 comments:

  1. നന്മയുള്ള പങ്കജ് :)

    ReplyDelete
  2. ആ ആളു വെറും പങ്കജ് അല്ല.
    സുന്ദരമായ ഗസലു പൊഴിയ്ക്കുന്ന പങ്കജ് ഉദാസാണ് പങ്കജ് ഉദാസ്... :)

    ReplyDelete
  3. പങ്കജിനു ആശംസകള്‍ നേരുന്നു. പങ്കജിന്റെ കൂട്ടുകാനരന് എല്ലാ ഭാവുകങ്ങളും നേരുന്നു...
    സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  4. ധാരാളം സുഹൃത്തുക്കളെ കിട്ടുംബോഴും നഷ്ടപ്പെടുംബോഴും അവരെ എങ്ങനെ ഓർമ്മയിൽ നിലനിർത്തും എന്നും പലവുരു ആലോചിക്കാ‌റുണ്ട്!! ഇത്ര നല്ല ഒരു വായന വായിച്ചതിൽ നിന്ന് എനിക്കും നല്ല ആശയങ്ങൾ കിട്ടി.നന്ദി നന്ദന

    ReplyDelete
  5. സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

    ReplyDelete
  6. എല്ലാവരുടെയും സ്നേഹം പങ്കജിനെ അറിയിച്ചിട്ടുണ്ട്....:)

    ReplyDelete