വീടുകള്‍ എന്നത് അന്തിയുറങ്ങാനൊരിടം എന്നതിനുമപ്പുറം മറ്റെന്തൊക്കെയോ ആണ്. ഒരു വീട്ടിലും ഒരു പാട് നാളുകള്‍ താങ്ങാനുള്ള യോഗം കുട്ടിക്കാലം മുതല്‍കേ ഇല്ലാതിരുന്നത് കൊണ്ടാവണം എനിക്കെന്തോ വീടെന്നത് അത്ര വലിയോരനുഭവം ആയി തോന്നാറില്ല.അല്ലെങ്കില്‍ അച്ഛനില്ലാത്ത വീട് വീടല്ലാതായത് കൊണ്ടുമാവണം.
ഓര്‍മ്മയിലെ ആദ്യത്തെ വീട് തേക്കടിയിലെ പോസ്റ്റ് ഓഫീസ് ന്റെ ക്വാട്ടെഴ്സ് ആണ്.പിന്നെ കട്ടപ്പനയിലെ ഒറ്റ ബെഡ് റൂം വാടക വീട്.. (എനിക്കേറ്റവും പ്രിയപ്പെട്ട വീട്).അച്ഛനോടൊപ്പം അവസാന നാളുകള്‍ കഴിഞ്ഞ പെരുവന്താനത്തെ ക്വാട്ടെഴ്സ്. പിന്നെ അമ്മയുടെ തറവാട്..
സ്വന്തമായി ഒരു വീട് എന്നതിന്റെ ആവശ്യകത അന്ന് മുതല്കായിരിക്കും അമ്മയ്ക്ക് തോന്നി തുടങ്ങിയത്. പക്ഷേ അച്ഛന്റെ ആകെയുള്ള നീക്കിയിരിപ്പ് എട്ടും പൊട്ടും തിരിയാത്ത ഞങ്ങള്‍ മൂന്നു പെണ്‍ ജന്മങ്ങള്‍ മാത്രം..:)
(പതിനെട്ടു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ വെറും ആയിരം രൂപ മാത്രം ആയിരുന്നു പി.എഫ് ല്‍ അച്ഛന്റെ സമ്പാദ്യം. കൂട്ടിവെയ്ക്കുന്ന സ്വഭാവം ഇല്ലാതിരുന്ന പാവം.)
അച്ഛന്റെ ഇന്‍ഷ്വറന്‍സ് ആനുകൂല്യമായിക്കിട്ടിയ ഒരു ലക്ഷം രൂപയും പിന്നെ എങ്ങനെയൊക്കെയോ സ്വരൂപിച്ച കുറച്ചു പൈസയും ചേര്‍ത്തു അമ്മ ഇരുപതു വര്‍ഷം മുന്‍പാണ് രണ്ടു മുറിയോടൊപ്പം അടുക്കളയും സ്ടോറും ടോയ്ലെറ്റുകളും കൂട്ടിച്ചേര്‍ത്ത് ഒരു വീട് സ്വന്തമാക്കുന്നത്. പിന്നീട് ബെഡ് റൂം,ഹാള്‍ ഒക്കെയായി അതിനെ വലുതാക്കിയെടുത്തതും..
ജോലി ചെയ്യുന്നത് എവിടെയായാലും മാസത്തില്‍ ഒരിക്കല്‍ വീട് വിളിച്ചു കൊണ്ടിരുന്നു.അമ്മവിളി പോലെ..ഒരു രാത്രി മാത്രം ഉറങ്ങാനായി മാത്രമാണെങ്കില്‍ പോലും വീട്ടില്‍ എത്താതെ വയ്യായിരുന്നു...
ശനിയാഴ്ച വൈകിട്ട് ചെന്ന് കയറുമ്പോള്‍ അതെന്റെയും കൂടി വീടായിരുന്നു..ഞായറാഴ്ച രാവിലെ ഞാനവിടെ നിന്നും ഇറങ്ങുമ്പോള്‍ ആ വീട് എന്റേത് അല്ലാതായിക്കഴിഞ്ഞിരുന്നു...
പണ്ടേ ഉപേക്ഷിച്ച ഒരിടത്തില്‍ നിന്നാണെങ്കിലും ചവിട്ടി പുറത്താക്കപ്പെടുമ്പോഴുള്ള വേദന അറിയാമോ?സ്വയം വരിക്കുന്ന ഏകാന്തത നല്‍കുന്ന സ്വാസ്ഥ്യത്തിനുമപ്പുറം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏകാന്തത തരുന്ന ഒറ്റപ്പെടല്‍?
ReplyDeleteഇതിപ്പോള്‍ എന്ത് പറ്റി.. വീട്ടില്‍ കല്യാണാലോചന തുടങ്ങിയല്ലേ :):)
ReplyDelete:(
ReplyDelete