Monday, November 21, 2011

"ഇവിടെയുണ്ടായിരുന്നു ഞാന്‍"


അപ്പോള്‍ ആ കാര്യത്തില്‍ ഒരു തീരുമാനമായി..ജല മരണം തന്നെയാണ് വിധിച്ചിരിക്കുന്നത് എന്ന്. മുല്ലപ്പെരിയാര്‍ ഇന്ന് പൊട്ടും,നാളെ പൊട്ടും എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയെങ്കിലും ഇപ്പോള്‍ സംഗതി സീരിയസ് ആയിരിക്കുകയാണ്.

"ഇവിടെയുണ്ടു ഞാന്‍, എന്നറിയിക്കുവാന്‍
മധുരമായൊരു കൂവല്‍ മാത്രം മതി..

ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ താഴെയിട്ടാല്‍ മതി..

ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി

ഇതിലുമേറെ ലളിതമായ് എങ്ങനെ
കിളികളാവിഷ്‌കരിക്കുന്നു ജീവനെ?"

രാമചന്ദ്രന്‍ സര്‍ വളരെ സുന്ദരമായി ജീവന്റെ കൈയ്യൊപ്പിനെ കുറിച്ച് പറയുന്നുണ്ട് ഈ കവിതയില്‍.ആലോചിക്കാന്‍ വളരെ രസമുള്ള സംഗതിയാണ് അല്ലേ?ഇന്ന് രാത്രി ഞാന്‍ മരിച്ചു പോയാല്‍,ഞാനുണ്ടായിരുന്നു എന്നതിന് അടയാളമായി എന്താവും അവശേഷിക്കുക??

വെട്ടിപ്പിടിച്ച ഭൂമി സൈബര്‍ ലോകത്തിലാണ്.എന്തൊക്കെയോ കൂട്ടി വെച്ചതും ഇവിടെ തന്നെ. ഉള്ളിലുള്ളതൊക്കെ അതു പോലെ തുറന്ന് വെച്ചത് കൊണ്ടാവണം,ഒരു പാട് സൗഹൃദങ്ങള്‍,ബന്ധങ്ങള്‍ ഒക്കെ എഴുത്തു വഴി തന്നെ വന്നത്. ബാലിശമെങ്കിലും, കഴമ്പില്ലാത്തതെങ്കിലും ഞാനിവിടെയുണ്ടായിരുന്നു എന്നതിന് ഈ വരികള്‍ സാക്ഷി പറയും.

പിന്നെ നിങ്ങളില്‍ ഓരോരുത്തരുടെ മനസ്സിലെ ഓര്‍മ്മകളും....:)

3 comments:

  1. ഇവിടെയുണ്ടായിരുന്നു ഞാന്‍.........

    ReplyDelete
  2. നമ്മൊളൊക്കെ ജീവിച്ചിരുന്നു എന്നത് ഓര്‍മ്മപ്പെടുത്താന്‍ ഈ കമന്റുകള്‍ ഇവിടെ കിടക്കട്ടെ അല്ലേ ഗൌരി..

    ReplyDelete
  3. ഇങ്ങനെ ചില കോറിയിടലുകള്‍ മാത്രം ബാക്കിയാവും...:)

    എന്താണോ എന്തോ,ജ്യോനവനെ ഓര്‍മ്മ വരുന്നു.. വ്യക്തിപരമായി യാതൊരു പരിചയവും ഇല്ലാതിരുന്നിട്ടും "പൊട്ടക്കലം" കൊണ്ട് മാത്രം ഏറെ പരിചിതനായ ജ്യോനവന്‍...:(

    ReplyDelete