സഹയാത്രികരായ,അപരിചിതരായ ആളുകളോട് അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു സൗഹൃദം സ്ഥാപിക്കുക എന്ന പണ്ട് മുതലേ കൂടപ്പിറപ്പായ ശീലം മൂലം സാമാന്യം ഭേദപ്പെട്ട തരത്തില്‍ പണികള്‍ കിട്ടുകയും അതറിഞ്ഞ ഉറ്റ സുഹൃത്തുക്കള്‍ ഇനി വണ്ടിയില്‍ കയറിയാല്‍ മിണ്ടാതെയിരുന്നു കൊള്ളണം എന്ന നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തത് വഴി, വഴിയേ കിട്ടുന്ന സുഹൃത്തുക്കളുടെ എണ്ണം വല്ലാതെ കുറഞ്ഞ്, ഏതാണ്ട് ഇല്ലാതെയായ അവസ്ഥയിലെത്തി എന്നു പറഞ്ഞാല്‍ മതിയല്ലോ.. എങ്കിലും ഇപ്പോഴും ബസില്‍ അടുത്തിരിക്കുന്ന ആരെങ്കിലും മിണ്ടാനുള്ള കൊതിയോടെ എന്നെ നോക്കിയാല്‍ ഞാനാ നിരോധനാജ്ഞയൊക്കെ പാടെ മറന്നു പോകും..:(
ഇന്നലെ ബാംഗ്ലൂര്‍ കല്ലട ട്രാവെല്‍സ് ന്റെ സിറ്റി മാര്‍ക്കറ്റ് ഓഫീസ് ല്‍ ഇരുന്ന് വൈകുന്ന ബസ് നേയും ഇതു തന്നെ തെരഞ്ഞെടുത്ത എന്നെയും ശപിച്ചു കൊണ്ടിരുന്നപ്പോഴാണ് നിഷ്കളങ്ക മുഖവുമായി ആ അമ്മ എന്റെ അടുത്ത് വന്നിരുന്നത്. കൂടെ മകനും മരുമകളും അവരുടെ കുട്ടിയും (അതു മോനാണെന്ന്,മരുമകന്‍ അല്ലെന്ന് എനിക്കെങ്ങനെ മനസ്സിലായി എന്നൊന്നും ചോദിക്കരുത്..അങ്ങനെ തോന്നി) "എനക്ക് അത്തോളീ പോകാനാ,ഇയ്യ് എങ്ങട്ടാ? " എന്ന ആദ്യ ചോദ്യം തന്നെ എനിക്കങ്ങു ക്ഷ പിടിച്ചു. തനി നാട്ടിന്‍പുറത്തുകാരി അമ്മ. "സ്വന്തായിട്ടാ പോക്ക്?" ങേ??? ഒരു നിമിഷം ഞാനൊന്ന് പകച്ചു. സ്വന്തമായിട്ടല്ലാതെ വാടകയ്ക് എങ്ങനെ പോകും? ഒരു പാട് വടക്കന്‍ കൂട്ടുകാരുണ്ടെങ്കിലും ഇത്രയും ഗ്രാമീണമായ ഭാഷ മുന്‍പ് പരിചയിച്ചിട്ടുണ്ടായിരുന്നില്ല.
പിന്നെ ഒരു മണിക്കൂര്‍ പറന്നു പോയത് അറിഞ്ഞതേയില്ല. ആ അമ്മയുടെ കുടുംബ ചരിത്രം,രോഗ വിവരങ്ങള്‍, മകന്റെ വിശേഷങ്ങള്‍, ബാംഗ്ലൂര്‍ ലേ ഇടുങ്ങിയ ജീവിതം ("എമ്മാതിരി മനുഷ്യരാ ഈടെ?" വീണ്ടും ഞാന്‍ ധര്‍മ്മ സങ്കടത്തില്‍..ആളുകളുടെ സ്വഭാവത്തെയല്ല എണ്ണത്തെയാണ് ഉദ്ദേശിച്ചതെന്നു പിന്നെ മനസ്സിലായി..!!!)
"ഇയ്യ് പഠിക്യാ ആടെ?" പിന്നെ എന്തു വരെ പഠിച്ചു? വീട്ടിലാരൊക്കെയുണ്ട്? എവിടെയാ താമസം? ഒറ്റയ്കാണോ? കല്യാണം നോക്കണ്ടേ? എന്റെ ജാതകം വരെ ചോദിച്ചറിഞ്ഞു ആയമ്മ..
എട്ടരയായപ്പോള്‍ മടിവാളയ്കുള്ള കണക്ഷന്‍ ബസ് എത്തിയെന്ന അറിയിപ്പും കേട്ടു ചാടിയെഴുനേറ്റ എന്റെ കൈ പിടിച്ച് "സൂക്ഷിച്ചു പോകു മോളേ" എന്നു പറഞ്ഞു കണ്ണു നിറച്ച ആ അമ്മയുടെ പേരെന്തായിരുന്നു?അല്ലെങ്കില്‍ ലോകത്തിലെ അമ്മമാരുടെ പേരുകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസം?
എല്ലാ അമ്മമാരും ഒരു പോലെ തന്നെ. അതിപ്പോള്‍ കുറേ നാളൊക്കെ കഴിഞ്ഞ് ജാതകപ്രകാരം കല്യാണമൊക്കെ കഴിച്ച് (കഴിച്ചിട്ടില്ലെങ്കില്‍) കുട്ടികളൊക്കെയായി ഗൊരിയമ്മയായി വിലസുമ്പോള്‍ ആയമ്മയും (പോസ്റ്റെഴുതിയ അമ്മയെ തന്നെ) ഇതുപോലെ തന്നെയാവുമെന്നേ.. :)
ReplyDelete''swanthamaayulla pokk'' ishtaayi!!!!
ReplyDeleteമനസ്സറിഞ്ഞു വായിച്ചു ..
ReplyDeleteഇപ്പോള്‍ ആ അമ്മ എവിടെയാണാവോ?? സുഖമായിരിക്കുന്നുണ്ടാവും എന്ന് കരുതുന്നു....
ReplyDeleteനല്ല വായനാനുഭവം. ഇഷ്ടമായി ..... സസ്നേഹം
ReplyDelete