ഒരു വര്‍ഷത്തിനു ശേഷം ഓഫീസ് ലെ എന്റെ പഴയ സീറ്റ് ല്‍ വന്നിരിക്കുമ്പോള്‍ ഒരു മാറ്റവും ഇല്ല ഒന്നിനും..
അതേ കസേര...വലതു വശത്തെ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന എസ്.ജോസഫ് ന്റേയും അന്‍വര്‍ അലിയുടെയും പുസ്തകങ്ങള്‍... മാതൃഭൂമിയുടെ പഴയ ലക്കങ്ങളില്‍ നിന്നും വെട്ടി സൂക്ഷിച്ചിരുന്ന ചില ഇഷ്ടപ്പെട്ട കവിതകള്‍..ഇഷ്ടികയുടെയും സിമെന്റ് ന്റേയും കണക്കുകള്‍ കൂട്ടിയെടുത്ത ബുക്ക്‌കള്‍..
ജനാല തുറന്നാല്‍ താഴെ ഇരമ്പുന്ന എസ്.എ റോഡ്...ആ വശത്തെ ഫ്ലക്സ് ബോര്‍ഡ് ഏതോ മഴയില്‍ നഷ്ടപ്പെട്ടതിനാല്‍ ആംബുലന്‍സുകളുടെ ശബ്ദം മാത്രമല്ല കാഴ്ചയും തേടി വരുന്നു..
ഒരു കണ്ണാടി മറയ്കപ്പുറത്ത് സ്റ്റാലിന്‍ ചേട്ടന്‍,ആന്റണി,അജീഷേട്ടന്‍...ചില്ലു കൂട്ടിലടയ്കപ്പെട്ട ബിജു സര്‍,ഷിബു സര്‍...
ബ്ലോഗ് ലേയ്ക്കുള്ള കവിതകളെല്ലാം ഏറ്റു വാങ്ങിയ സിസ്റ്റം..എന്തിനെല്ലാം അത് സാക്ഷിയായില്ല???
എല്ലാം പഴയത് പോലെ എന്ന് കരുതുമ്പോഴും ഒന്നും പഴയത് പോലെയല്ലല്ലോ??.. അങ്ങനെ ആവുകയുമില്ലല്ലോ??
ഇങ്ങിനി തിരിച്ചു വരാത്ത വിധം നഷ്ടപ്പെട്ട എന്റെ പഴയ ദിനങ്ങളേ....എന്നെയും കൂടെ നിങ്ങള്‍ക്കൊപ്പം കൊണ്ട് പോകാമായിരുന്നില്ലേ??
മാറ്റമില്ലാത്തത് മാറ്റങ്ങള്‍ക്ക് മാത്രം...!!!
ReplyDelete