Wednesday, March 30, 2011

മൂക്കാതെ പഴുക്കുന്ന മാമ്പഴങ്ങള്‍

പരീക്ഷ കഴിഞ്ഞപ്പോള്‍ വല്ലാതെ ബോറടിക്കുന്നു ചേച്ചീ എന്ന ആവലാതിയോടെയാണ് അടുത്ത വീട്ടിലെ മാളുവിന്റെ ആഗമനം.എന്‍റെ വീട്ടില്‍ ഒരു സന്ദര്‍ശക മാത്രമാവുന്ന എനിക്ക് നാട്ടു വിശേഷങ്ങള്‍ വിളമ്പുന്ന ആകാശവാണിയാണ് വടക്കേലെ മാളു. ഇപ്രാവശ്യത്തെ ചൂടന്‍ വിശേഷം കിഴക്കേ വീട്ടിലെ ചിത്രയുടെ പ്രണയവും അതിന്‌ വീട്ടുകാര്‍ ഉയര്‍ത്തുന്ന തടസ വാദങ്ങളും മറ്റുമായിരുന്നു.ചിത്രയുടെ എതിര്‍പ്പിനെ അവഗണിച്ചു അച്ഛനും അമ്മയും വേറെ കല്യാണം ആലോചിക്കുന്നതിനെ കാര്യ കാരണ സഹിതം എതിര്‍ക്കുകയും ചിത്രയ്ക് വേണ്ട മോറല്‍ സപ്പോര്‍ട്ട് കൊടുക്കുകയും ചെയ്യുന്ന മാളുവിന്റെ വീറും വാശിയും കണ്ടപ്പോള്‍ സത്യത്തില്‍ ചെറിയൊരു അമ്പരപ്പ് തോന്നാതിരുന്നില്ല. പതിന്നാലു വയസ്സെന്നത് ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പക്വത നേടുന്ന പ്രായമായി മാറുകയാണോ?

മുന്‍പൊരിക്കല്‍ ബസില്‍ വെച്ച് കേട്ട ഒരു സംഭാഷണ ശകലം ഓര്‍ത്തു പോയീ ഞാന്‍. തോളില്‍ തൂക്കിയ ബാഗ്‌ എന്‍റെ മടിയില്‍ നിക്ഷേപിച്ച ശേഷം കൂട്ടുകാരിയോട് കലപില പറഞ്ഞു നിന്ന ഒരു കുഞ്ഞു മിടുക്കി."അവനെ വഞ്ചിക്കാന്‍ ഞാന്‍ ആരതിയെ സമ്മതിക്കില്ല"എന്ന വാചകത്തിലെ ആര്‍ജ്ജവം കേട്ടാണ് അവളെ ശ്രദ്ധിച്ചത്. തോളൊപ്പം മുറിച്ച മുടിയും കുലുക്കി കണ്ണും മിഴിച്ചു അവളതു പറയുമ്പോള്‍ സ്വരത്തില്‍ ഏതോ തുടരാന്‍ പരമ്പരയിലെ നായികയുടെ കാര്‍ക്കശ്യം.വഞ്ചന...എന്‍റെ ദൈവമേ ആ വാക്കിന്റെ ശരിയായ അര്‍ത്ഥത്തില്‍ നിന്നും ഈ കുഞ്ഞിനെ നീ അകറ്റി നിര്‍ത്തണേയെന്നു ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു പോയി.എങ്കിലും കുറെ നാളുകള്‍ വഞ്ചനയിലെ ഞ്ച എന്‍റെ നെഞ്ചിലിരുന്നു ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു.

അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പെയാണ് ഒരു നാലു വയസ്സുകാരന്‍ എന്നെ നിശബ്ദയാക്കിയത്. മേഘമല്‍ഹാര്‍ ആദ്യമായി ഏഷ്യാനെറ്റ്‌ ല്‍ വരുന്ന ദിവസം. സൂര്യയില്‍ ഏതോ കോമഡി ഫിലിം.കുഞ്ഞമ്മയുടെ മകന്‍ നാലു വയസ്സുകാരന്‍ കുക്കുവിനു ആ സിനിമ കാണണം.മേഘമല്‍ഹാര്‍ ഞാന്‍ കണ്ടില്ല എന്ന് പറഞ്ഞപ്പോള്‍ അവന്റെ ഡയലോഗ്."അതങ്ങനെ കാണാന്‍ മാത്രം ഒന്നുമില്ല ചേച്ചീ, ബിജുമേനോനും സംയുക്തയും ചെറുതായിരുന്നപ്പോഴേ ഫ്രണ്ട്സ് ആയിരുന്നു. പിന്നെ അവര്‍ വലുതായപ്പോള്‍ കണ്ടു മുട്ടി.അപ്പോള്‍ കുറെ നാള്‍ ബിജുമേനോന്‍ സംയുക്തയെ "കൊണ്ട് നടന്നു".പിന്നെ അവരങ്ങ് പിരിഞ്ഞു."ദൈവമേ എന്നൊന്ന് വിളിക്കാന്‍ പോലും ആവാതെ മിണ്ടാതിരുന്നപ്പോള്‍ അവന്‍ എന്‍റെ കൈയില്‍ നിന്നും റിമോട്ട് എടുത്തു സൂര്യയിലെത്തിയിരുന്നു.

എങ്ങനെയാവും ഈ കുഞ്ഞുങ്ങളില്‍ നിന്നും അവരുടെ ബാല്യം ഇത്ര വേഗം കൊഴിഞ്ഞു പോകുന്നത്?ഇഷ്ടപ്പെട്ട താരങ്ങള്‍ കേയ്നും ബാറ്റിസ്റ്റയും ആവുമ്പോള്‍ ഫേവറിറ്റ് ഡ്രസ്സ്‌ സോനാക്കലിയെന്നു വാശി വെയ്ക്കുമ്പോള്‍ തട്ടിന്‍പുറത്തെവിടെയോ കിടന്ന് ഊഞ്ഞാല്പ്പലക ചിതല് തിന്നുന്നുണ്ടാവും. വീതിക്കസവിന്റെ പാവാടയുലച്ചിലുകള്‍ തേങ്ങുന്നുണ്ടാവും .. ..

5 comments:

  1. വിവിധ തരം കുളങ്ങളെ പറ്റി അറിയാന്‍ വേണ്ടി സെര്‍ച്ച്‌ അടിച്ചപ്പോ വന്ന ഒരു ലിങ്കില്‍ നിന്നാണ് ഇവിടെ എത്തിയത് . ഞാന്‍ അന്വേഷിക്കുന്ന കാര്യത്തിനെ കുറിച്ച് കാര്യമായി ഒന്നും ഇല്ലെങ്കിലും വെറുതെ ഒന്ന് വായിച്ചു നോക്കിയതാണ്. രസം തോന്നി. ചുമ്മാ ഒരു രസമല്ല . നവരസങ്ങളില്‍ പെട്ടതോ പെടാത്തതോ ആയ ഒരു രസം.
    നന്നായിട്ടുണ്ട്. ചിന്തകളെയും വ്യാകുലതകളെയും ഒക്കെ കുത്തിക്കുറിക്കാന്‍ കഴിയുന്നത്‌ ഒരു ഭാഗ്യമാണ്.Creative aayi enthokkeyo undutto

    ReplyDelete
  2. എങ്ങനെയാവും ഈ കുഞ്ഞുങ്ങളില്‍ നിന്നും അവരുടെ ബാല്യം ഇത്ര വേഗം കൊഴിഞ്ഞു പോകുന്നത്?ഇഷ്ടപ്പെട്ട താരങ്ങള്‍ കേയ്നും ബാറ്റിസ്റ്റയും ആവുമ്പോള്‍ ഫേവറിറ്റ് ഡ്രസ്സ്‌ സോനാക്കലിയെന്നു വാശി വെയ്ക്കുമ്പോള്‍ തട്ടിന്‍പുറത്തെവിടെയോ കിടന്ന് ഊഞ്ഞാല്പ്പലക ചിതല് തിന്നുന്നുണ്ടാവും. വീതിക്കസവിന്റെ പാവാടയുലച്ചിലുകള്‍ തേങ്ങുന്നുണ്ടാവും .. ..Thikachum satyamane

    ReplyDelete
  3. ithiri dooreyaanu,vadakkan keralathil,arabikkadalinte karayil,pazhayangadikkaduthu 'maadayippara' ennoru bhayangaran parayundu..oru kulavumundu..jootakkulam..vaalkkannadiyude roopamaanu..avidathanneyundavanam..maarthandathinaduthu chitharal malayil,pani teeratha jaina kshetrangalkkidayilundonnu,verittathanu..ente naattil aanikkam poyilil vellari malayilumundonnu,,swarna vellariyundatil,idukki-kottayam atirthiyil,sthalapperu marannu poi..etoru kavala-kkaduthu oru ilaveezha poonchirayundu..chavan nadanna kaalathu njan kandu pidicha kaattu kulangalanidokke..njanum oru rasathinu post cheiyyunnu. '

    ReplyDelete
  4. anubhavatthil thottulla ezhutthu. anubhavam matoraalinte ullil thotumpozhaanallo ath nalla ezhutthakunnath . thottu

    ReplyDelete