ഇളയ രാജ മെലഡികളെ കുറിച്ചു ഒരു സുഹൃത്ത് ഇട്ട ബസ് പോസ്റ്റ് കണ്ടപ്പോള്‍ പെട്ടന്ന് ഓര്‍മ്മയില്‍ ഒരു പാട്ടൊഴൊകിയെത്തി.. "രാസാത്തി ഒന്നേ കാണാത് നെഞ്ച് കാറ്റാടി പോലാടുത്"..കൂടെ മിന്നല്‍ പോലെ ഒരു വേദനയും....
നാലു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു തിരുവോണപ്പുലര്‍ച്ചേയാണ് സംഭവം . സ്ഥലം ഈറോഡ്. ബാംഗ്ലൂര്‍ക്കുള്ള യാത്രയിലാണ് ഞങ്ങള്‍. ഞങ്ങള്‍ എന്നു വെച്ചാല്‍ ഞാനും എന്റെ ചില കൂട്ടുകാരും. തിരുവോണം വീട്ടുകാരുടെയോപ്പം കൂടാതെ എന്റെ ആദ്ധ്യാത്മിക ഗുരുവിനോടൊപ്പം ചെലവഴിക്കുകയെന്നതാണ് ലക്ഷ്യം. മാറി മാറി ഡ്രൈവ് ചെയ്യുന്ന കൂട്ടുകാര്‍ക്കൊപ്പം അവര്‍ക്കുറക്കം വരാതെ സംസാരിച്ചു കൊണ്ട് ഞാനും ഫ്രന്റ് സീറ്റ് ല്‍. സമയം പുലര്‍ച്ചയോടടുക്കുന്നു. ഞങ്ങളുടെ ബോലേറോയില്‍ നല്ല മെലോഡിയസ് ആയ പാട്ടുകള്‍.. അറിയാതെ ഉറക്കം എന്നെ തഴുകി ..
എന്തോ അസ്വാഭാവികമായ ഒരു തോന്നലില്‍ കണ്ണുകള്‍ തുറന്നപ്പോള്‍ മുന്നില്‍,ചിലന്തിവല പോലെ വിണ്ടു കീറിയ ബോലേറോയുടെ ചില്ലുകള്‍. ചെവിയില്‍ "രാസാത്തി ഒന്നേ കാണാതെ നെഞ്ച്..." കൂടെ മിക്സ് ചെയ്ത് "വാള മീനുക്കും വെളങ്ക് മീനുക്കും കല്യാണം"... അതിനുമപ്പുറം ഭീമാകാര രൂപമാര്‍ന്നെന്തോ... അതിന്റെ തുളച്ചു കയറുന്ന പ്രകാശമുള്ള ഒറ്റക്കണ്ണ് (ഡ്രൈവര്‍ ഉറങ്ങിയത് കൊണ്ട് വഴി മാറി ഓടിയെത്തിയ ഒരു തമിഴന്‍ ലോറിയായിരുന്നു അതെന്നു പിന്നീട് മനസ്സിലായി..അതില്‍ നിന്നായിരുന്നു "വാള" മീനൊഴുകി വന്നത്. ). .നെറ്റിയില്‍ നിന്നും കണ്ണിലേയ്ക് ഒലിച്ചിറങ്ങുന്ന ചോര.. പെട്ടന്ന്, ജീവന്‍ വേര്‍പെട്ടു പോകുന്നത് പോലെയൊരു വേദന... വലതു തുടയുടെ മുകള്‍ ഭാഗത്താണ്.. കാലൊടിഞ്ഞു എന്നു ബോധ്യമായി...വേദന....വേദന മാത്രം.........
ഇപ്പോഴും ഈരണ്ടു പാട്ടുകളും എന്നെ ആ വേദനയുടെ ലോകത്തിന്റെ ഓര്‍മ്മകളിലെയ്കെത്തിച്ചു പേടിപ്പെടുത്താറുണ്ട് ...
-ve one
ReplyDeleteNot bad.................
ReplyDeletewelcome to my blog
blosomdreams.blogspot.com
if u like it follow and support me!
:)
ReplyDelete